9 December 2025, Tuesday

പാര്‍ലമെന്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഖലിസ്ഥാൻവാദി

Janayugom Webdesk
ന്യൂഡല്‍ഹി
December 6, 2023 12:15 pm

പാർലമെന്റ് ആക്രമിക്കുമെന്ന് ഭീഷണി. ഖലിസ്ഥാൻവാദി നേതാവ് ഗുട്പത് വന്ത് സിങ് പന്നുവാണ് വീഡിയോയിലൂടെ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയത്. ഈ മാസം13ന് മുമ്പ് ആക്രമിക്കുമെന്നാണ് ഭീഷണി. ഐഎസ്‌ഐയുടെ സഹായത്തോടെ ആക്രമണം നടത്തുമെന്നാണ് ഇയാൾ വീഡിയോയിൽ പറയുന്നത്. തന്നെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന പരാജയപ്പെട്ടെന്നും പന്നു വീഡിയോയിൽ പറയുന്നുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

തിങ്കളാഴ്ച ആരംഭിച്ച പാർലമെന്റിന്റെ ശീതകാല സമ്മേളനം നടക്കുന്നതിനിടെയാണ് പന്നൂന്റെ ഭീഷണി. ഡിസംബർ 22 വരെ സമ്മേളനം തുടരും.

Eng­lish Sum­ma­ry: threat­ens to attack Parliament
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.