
അമേരിക്കയിലെ ടെക്സാസിൽ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും വീടിന് തീയിടാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ 22 കാരനായ ഇന്ത്യൻ വംശജൻ അറസ്റ്റില്‍. യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിലെ (ഡാളസ്) സീനിയർ വിദ്യാർത്ഥിയായ മനോഹ് സായ് ലെല്ലയാണ് ഫ്രിസ്കോ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് മനോഹിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. യുവാവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും കാണിച്ച് ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇയാൾ സ്വന്തം വീടിന് തീയിടാൻ ശ്രമിച്ചിരുന്നതായും പരാതിയിൽ പറയുന്നു. പ്രതിക്കെതിരെ ഭീഷണിപ്പെടുത്തൽ, വീടിന് നാശനഷ്ടങ്ങൾ വരുത്താൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും യുവാവിനെ മാനസികാരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കുമെന്നും അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.