കര്‍ണിസേനാ നേതാവ് സുഖ്‌ദേവ് സിങ് ഗോഗമേഡിയയുടെ കൊലപാതകത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. രോഹിത്ത് റാത്തോഡ്, നിതിന്‍ ഫുജി, ഉദ്ദം സിങ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം നാലായി. ഇതില്‍ രോഹിത്തും നിതിനും ഷൂട്ടര്‍മാരാണ്. ശനിയാഴ്ച രാംവീര്‍ ജാട്ട് എന്ന പ്രതിയെയും പൊലീസ് അറസ്റ്റുചെയ്തിരുന്നു. വെടിവെയ്ക്കാനായി ഒത്താശ ചെയതതിനാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
ഡിസംബര്‍ അഞ്ചിനാണ് സുഖ്ദേവ് കൊല്ലപ്പെട്ടത്. വീട്ടിലെ സുരക്ഷാ ജീവനക്കാരനോട് അനുവാദം ചോദിച്ചാണ് അക്രമികള്‍ സുഖ്ദേവിനെ കാണാന്‍ വീടിനകത്തെത്തിയത്. തുടര്‍ന്ന് സുഖ്ദേവുമായി അക്രമികള്‍ പത്ത് മിനുറ്റോളം സമയം സംസാരിച്ചു. സംസാരത്തിനിടെ രണ്ടുപേര്‍ എഴുന്നേറ്റ് സുഖ്ദേവ് സിങ് ഗോഗമേഡിക്കുനേരെ വെടിവെയ്ക്കുകയായിരുന്നു.
മൂന്ന് പേര്‍ ചേര്‍ന്നാണ് സുഖ്ദേവിനെ കൊലപ്പെടുത്തിയത്. അതിലൊരാള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. രോഹിത്തും നിതിനും രക്ഷപ്പെട്ടു. അധോലോക കുറ്റവാളികളായ ഗോള്‍ഡി ബ്രാര്‍, ലോറന്‍സ് ബിഷ്‌ണോയി എന്നിവരുടെ സംഘവുമായി ബന്ധമുള്ള രോഹിത് ഗൊദാര ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
English Summary: Three accused in murder of Sukhdev Singh Gogamedi arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.