
സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നുകുട്ടികൾ കുളത്തില്‍ മുങ്ങിമരിച്ചു. കല്ലടിക്കോട് കരിമ്പ മീൻവല്ലം തുടിക്കോട്ടെ കുളത്തിലാണ് അപകടമുണ്ടായത്. തുടിക്കോട് ഉന്നതിയിലെ തമ്പി — മാധവി ദമ്പതികളുടെ മകൾ രാധിക (9), പ്രകാശൻ — അനിത ദമ്പതികളുടെ മക്കളായ പ്രദീപ് (5), പ്രജീഷ് (3) എന്നിവരാണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെ വീട്ടിൽ നിന്നും കളിക്കാനിറങ്ങിയ കുട്ടികളെ കാണാതായതിനെത്തുടർന്ന് തെരച്ചിൽ നടത്തുന്നതിനിടെയാണ് കുളത്തിന് സമീപത്തു നിന്നും ഇവരുടെ ചെരിപ്പുകള്‍ കണ്ടെത്തിയത്. പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനം നടത്തി മൂന്ന് കുട്ടികളെയും കുളത്തിൽ നിന്നും പുറത്തെടുത്തു. രാധികയെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ടുപേരെ പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാധിക മരുതുംകാട് ഗവ. എൽപി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനിയും, പ്രദീപ് ഒന്നാം ക്ലാസ് വിദ്യാർത്ഥിയുമാണ്. മൂന്നുകുട്ടികളുടെയും പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.