18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 15, 2024
December 12, 2024
December 9, 2024
December 5, 2024
December 3, 2024
December 3, 2024
November 29, 2024
November 28, 2024
November 26, 2024

ട്രെയിൻ ഇടിച്ച് ബധിരരും മൂകരുമായ മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം

Janayugom Webdesk
ചെന്നൈ
October 24, 2023 6:29 pm

ചെന്നൈ താംബരത്ത് ട്രെയിൻ ഇടിച്ച് ഭിന്നശേഷിക്കാരായ മൂന്ന് വിദ്യാർത്ഥികള്‍ മരിച്ചു. കർണാടക സ്വദേശികളായ സുരേഷ് (15), രവി(15), മഞ്ജുനാഥ് (11) എന്നിവരാണ് മരിച്ചത്. മരിച്ച മൂന്ന് കുട്ടികളും ബധിരരും മൂകരുമായിരുന്നു.

ഉച്ചയോടുകൂടി ചെന്നൈയ്ക്ക് സമീപം താംബരത്താണ് സംഭവം. സുരേഷിന് കാഴ്ചശേഷി ഉണ്ടായിരുന്നില്ല. രവിയ്ക്കും മഞ്ജുനാഥിനും കേൾവിശക്തിക്കും പ്രശ്നം ഉണ്ട്.

ഇവർ മൂന്നുപേരും റെയിൽ പാളത്തിൽ കൂടി നടന്നുവരുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പൂജ ആഘോഷങ്ങളുടെ ഭാഗമായി താംബരത്ത് അവധിക്ക് എത്തിയതായിരുന്നു ഇവർ. ഇവരുടെ മാതാപിതാക്കളും സമീപത്ത് തന്നെ ഉണ്ടായിരുന്നെന്നാണ് വിവരം.

Eng­lish Sum­ma­ry: Three chil­dren with dis­abil­i­ties die after being hit by train
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.