
കൊടകര ടൗണില്‍ കോട്ടിടം ഇടിഞ്ഞു വീണ് മൂന്നു മരണം. ഇന്നു രാവിലെയാണ് അപകടമുണ്ടായത് .ഇരുനില കെട്ടിടം ഇടിഞ്ഞ് വീണതിനെ തുടർന്ന് നടന്ന രക്ഷാപ്രവർത്തനത്തിലാണ് മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തത്. ആകെ 17 തൊഴിലാളികളായിരുന്നു കെട്ടിടത്തിൽ ഉണ്ടായിരുന്നത്.
ഇതിൽ അപകടത്തിൽപ്പെട്ട രാഹുൽ, അലിം, റൂബൻ എന്നീ തൊഴിലാളികൾ മരണപ്പെടുകയായിരുന്നു. മരിച്ച മൂന്ന് പേരും പശ്ചിമ ബംഗാൾ സ്വദേശികളാണ്.വിവരമറിഞ്ഞ ഉടൻതന്നെ ഫയർ ഫോഴ്‌സ് ഉൾപ്പെടെ സംഭവസ്ഥലത്തേക്ക് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. തൊഴിലാളികൾ ജോലിക്ക് പുറത്തേക്കിറങ്ങുന്ന സമയത്താണ് അപകടമുണ്ടായത്. അപകടസമയത്ത് 14 തൊഴിലാളികൾ ഓടി രക്ഷപ്പെട്ടത് വൻ ദുരന്തം ഒഴിവാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.