19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 6, 2024
December 4, 2024
December 4, 2024
December 1, 2024
November 27, 2024
November 26, 2024
November 25, 2024
November 24, 2024
November 23, 2024
November 20, 2024

മഹാരാഷ്ട്ര ബാറിന് പുറത്ത് മദ്യപിച്ചെത്തിയ മൂന്ന് സ്ത്രീകള്‍ പൊലീസുകാരെ ആക്രമിച്ചു

Janayugom Webdesk
മുംബൈ
May 10, 2024 7:58 pm

മുംബൈയില്‍ മദ്യലഹരിയില്‍ എത്തി പൊലീസിനെ ആക്രമിച്ച മൂന്ന് സ്ത്രീകള്‍ അറസ്റ്റില്‍. കാവ്യ, അശ്വിനി, പൂനം എന്നീ മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മുംബൈയിലെ ഒരു പ്രമുഖ റെസിഡൻഷ്യൽ ഏരിയയായ വിരാറിന്റെ ഗോകുൽ ടൗൺഷിപ്പിലാണ് സംഭവം നടന്നത്. ബാറിന് പുറത്ത് സ്ത്രീകള്‍ ബഹളം വയ്ക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെ ബാര്‍ അധികൃതര്‍ പൊലീസനെ വിളിച്ച് പരാതി പറയുകയായിരുന്നു. 

അതനുസരിച്ച് സംഭവം അന്വേഷിക്കാനെത്തിയ പൊലീസുമായി മദ്യലഹരിയിലായിരുന്ന സ്ത്രീകള്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും ആക്രമിക്കുകയും ചെയ്തു. സ്ത്രീകളില്‍ ഒരാള്‍ വനിതാപൊലീസന്റെ കൈ കടിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്തു. മറ്റൊരു കോൺസ്റ്റബിളിന്റെ തലയിൽ ബക്കറ്റ് കൊണ്ട് ആക്രമിക്കുകയും കൈത്തണ്ടയിൽ കടിക്കുകയും ചെയ്തു. സ്ത്രീകളില്‍ ഒരാള്‍ സുഹൃത്തുക്കളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

Eng­lish Summary:Three drunk­en women attacked police­men out­side a Maha­rash­tra bar
You may also like this video

Eng­lish Summary:Three drunk­en women attacked police­men out­side a Maha­rash­tra bar
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.