28 February 2026, Saturday

Related news

February 27, 2026
February 27, 2026
February 25, 2026
February 20, 2026
February 8, 2026
February 3, 2026
February 2, 2026
January 31, 2026
January 19, 2026
January 17, 2026

ഓഡി കാര്‍ ഇടിച്ചുതെറിപ്പിച്ചു; വിവാഹം ക്ഷണിക്കാന്‍ പോയ കുടുംബാംഗങ്ങളായ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം

Janayugom Webdesk
ന്യൂഡല്‍ഹി
February 8, 2026 12:13 pm

അമിതവേഗത്തിലെത്തിയ ഓഡി കാര്‍ ഇടിച്ച് കുടുംബാംഗങ്ങളായ മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. വിവാഹം ക്ഷണിക്കാന്‍ പുറപ്പെട്ട അച്ഛനും, മകനും അന്തരവളുമടങ്ങുന്ന ബൈക്ക് യാത്രികരാണ് മരിച്ചത്.മധ്യപ്രദേശിലെ രേവ ജില്ലയില്‍ ശനിയാഴ്ച ഉച്ചക്ക് ശേഷമായിരുന്നു സംഭവം. അമിതവേഗത്തിലെത്തിയ ഓഡി കാര്‍, ബൈക്കിന് പിന്നിലിടിക്കുകയായിരുന്നു.ഭഗവത് വിശ്വകര്‍‍മ (51)മകന്‍ ശിവം വിശ്വകര്‍മ (23) അനന്തരവള്‍ ശീതള്‍ (28) എന്നിവരാണ് മരിച്ചത്.

ചിർഹുലനാഥ് ക്ഷേത്രത്തിൽ വിവാഹക്ഷണക്കത്ത് വിതരണംചെയ്യാൻ പുറപ്പെട്ടതായിരുന്നു ഭഗവതും മകനും ബന്ധുവുമെന്നും കോഷ്ഠ ഗ്രാമത്തിന് സമീപം രേവ‑റായ്പുർ റോഡിലായിരുന്നു അപകടമെന്നും രേവ എസ്പി ശൈലേന്ദ്ര ചൗഹാൻ പറഞ്ഞു. ഫെബ്രുവരി 24‑ന് ഭഗവതിന്റെ മൂത്തമകന്റെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിന്റെ ക്ഷണക്കത്തുമായി പോകുമ്പോഴായിരുന്നു അപകടം.

റോഡ് മുറിച്ചുകടക്കാൻ ബൈക്ക് തിരിക്കുന്നതിനിടെ പിന്നിൽനിന്നെത്തിയ കാർ, ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മൂവരും തെറിച്ച് റോഡിൽ വീഴുകയും തൽക്ഷണം മരിക്കുകയും ചെയ്തു. കാർ 150 കിലോമീറ്ററോളം വേഗത്തിലായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.