
ഛത്രപതി ശിവാജി മഹാരാജിന്റെ ജന്മവാർഷികാഘോഷങ്ങൾക്കിടെ പുനെയിലെ ശിവനേരി കോട്ടയിൽ ഉണ്ടായ തിരക്കിൽ മൂന്ന് പേർക്ക് പരിക്ക്. വ്യാഴാഴ്ച പുലർച്ചെ 3.30ഓടെ മീനാ ദർവാസയ്ക്ക് സമീപമാണ് സംഭവം. പതിനായിരക്കണക്കിന് ആളുകളാണ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ കോട്ടയിൽ ഒത്തുചേർന്നത്.
കോട്ടയിൽ നിന്ന് തീപ്പന്തങ്ങളുമായി ഒരു സംഘം വേഗത്തിൽ താഴേക്ക് ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. തിരക്ക് കണക്കിലെടുത്ത് വേഗത കുറയ്ക്കാൻ പൊലീസ് നിർദ്ദേശിച്ചിരുന്നു. എന്നാൽ മുകൾഭാഗത്തുനിന്നുണ്ടായ ഉന്തിലും തള്ളിലും പെട്ട് നാലഞ്ച് പേർ താഴെ വീഴുകയായിരുന്നു. ഇതിൽ മൂന്ന് പേരുടെ കാലിനാണ് പരിക്കേറ്റത്. അപകടത്തെത്തുടർന്ന് കോട്ടയിൽ കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചതായി പുനെ റൂറൽ എസ് പി സന്ദീപ് സിംഗ് ഗിൽ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.