16 June 2024, Sunday

Related news

June 15, 2024
June 15, 2024
June 13, 2024
June 12, 2024
June 12, 2024
June 10, 2024
June 9, 2024
June 7, 2024
June 6, 2024
June 5, 2024

കൊല്ലത്ത് ബൈപ്പാസിലുണ്ടായ വാഹനാപകടങ്ങളില്‍ മൂന്ന് മരണം

Janayugom Webdesk
കൊല്ലം
May 1, 2023 1:09 pm

കൊല്ലം ബൈപ്പാസിൽ മങ്ങാട് പാലത്തിന് സമീപത്തുണ്ടായ വാഹനാപകടത്തിൽ മൂന്ന് മരണം. കായംകുളം കണ്ടല്ലൂ‌ർ സ്വദേശിനി ഡോ.മിനി ഉണ്ണികൃഷ്ണൻ, സുനിൽ, രഞ്ജിത്ത് എന്നിവരാണ് മരിച്ചത്. ഇന്നലെ അ‌ർദ്ധരാത്രിയാണ് അപകടമുണ്ടായത്.

കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ഡോ.മിനി, ഡ്രൈവർ സുനിൽ എന്നിവർ മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മിനിയുടെ മരുമകളെയും ഒന്നര വയസുള്ള കു‌ഞ്ഞിനെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹോമിയോപ്പതി ഡോക്ടറായ മിനി നെയ്യാറ്റിൻക്കരയിൽ വച്ചുനടന്ന ചടങ്ങിൽ മികച്ച പ്രവർത്തനത്തിനുള്ള പുരസ്‌കാരം സ്വീകരിച്ച് കായംകുളത്തേയ്ക്ക് മടങ്ങവേയായിരുന്നു അപകടം.

കൊല്ലം ജില്ലാ കളക്ടറേറ്റിലെ ജീവനക്കാരനാണ് മറ്റൊരു അപകടത്തിൽ മരിച്ചത്. കളക്ടറുടെ ഓഫീസിലെ ജൂനിയർ റിസോഴ്‌സ് പേഴ്‌സണായ ര‌ഞ്ജിത്താണ് മരിച്ചത്. നിർമാണത്തിലിരുന്ന ഓടയിലേയ്ക്ക് ബൈക്ക് മറി‌ഞ്ഞായിരുന്നു അപകടം.

Eng­lish Summary;Three killed in road acci­dents on Kol­lam Bypass
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.