
പ്രദേശത്തെ ആക്രമണകാരിയായ കടുവയെ പിടികൂടുന്നതുവരെ നാഗർഹോള, ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രങ്ങളിലെ എല്ലാ മേഖലകളിലെയും സഫാരികളും ട്രെക്കിങ്ങും നിർത്തിവെക്കാൻ വനം മന്ത്രി ഈശ്വർ ഖന്ദ്രെ ഉദ്യോഗസ്ഥരോട് ഉത്തരവിട്ടു. മൊളയൂർ റേഞ്ചിലെ സരഗുർ താലൂക്കിലെ ഹാലെ ഹെഗ്ഗോഡിലു ഗ്രാമത്തിൽ ചൗഡയ്യ നായിക് എന്നയാൾ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്നാണ് മന്ത്രി സംസ്ഥാനത്തെ ചീഫ് വൈൽഡ്‌ലൈഫ് വാർഡന് ഈ നിർദ്ദേശം നൽകിയത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഈ മേഖലയിൽ കടുവ ആക്രമണത്തിൽ മരിക്കുന്ന മൂന്നാമത്തെ വ്യക്തിയാണ് ഇദ്ദേഹം.
നിർദ്ദേശങ്ങൾ അനുസരിച്ച്, രണ്ട് റിസർവുകളിലെയും സംഘർഷബാധിത പ്രദേശങ്ങളിലെ സഫാരികളും ട്രെക്കിങ്ങും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഉടൻ നിർത്തിവെച്ചിരിക്കുന്നു. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെയും ഡ്രൈവർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെയും തിരച്ചിൽ, നിരീക്ഷണ പ്രവർത്തനങ്ങളിൽ വിന്യസിക്കും. ആക്രമണകാരിയായ കടുവയെ പിടികൂടുന്നതുവരെ പ്രദേശത്ത് തുടരാൻ അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (പ്രോജക്റ്റ് ടൈഗർ) നിർദ്ദേശിച്ചിട്ടുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.