16 December 2025, Tuesday

Related news

November 30, 2025
October 1, 2025
September 27, 2025
June 25, 2025
May 5, 2025
April 19, 2025
April 16, 2025
April 16, 2025
April 15, 2025
March 28, 2025

യുപിയില്‍ ഉറങ്ങിക്കിടന്ന ദളിത് കുടുംബത്തിലെ മൂന്നു പേരെ വെടിവെച്ചുകൊന്നു

Janayugom Webdesk
ന്യൂഡല്‍ഹി
September 16, 2023 11:17 am

ഉത്തര്‍പ്രദേശിലെ കൗശാംമ്പിയില്‍ ഭൂമി തര്‍ക്കത്തിന്‍റെ പേരില്‍ ദളിത് കുടുംബത്തിലെ മൂന്നു പേരെ വെടിവെച്ചുകൊന്നു. സംഭവത്തില്‍ അമര്‍സിങ്, അമിത് സിങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു സെപ്റ്റംബര്‍ 14ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് സംഭവം. പാസി വിഭാഗത്തില്‍പ്പെട്ട ശിവശരണ്‍, പങ്കാളികളായ ബ്രിജ്കലി, ഇവരുടെ പിതാവ് ഹോറിലാല്‍ എന്നിവര്‍ ഉറങ്ങികിടക്കവേ പ്രതികള്‍ വെടിവെച്ചു കൊല്ലുകയായിരുന്നു.

മൊഹിദീന്‍പൂരിലുള്ള സന്ദീപന്‍ ഘട്ട് പൊലീസ് സ്റ്റോഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഹൊറിലാലിന്റെ കുടുംബവും അയല്‍വാസികളും തമ്മില്‍ ഒരു ഭൂമിയുടെ മേല്‍ തര്‍ക്കം നടന്നിരുന്നു. ഇവിടെ ഹൊറിലാല്‍ ഒരു കുടില്‍ കെട്ടുകയും മകളും മരുമകനും അവിടെ താമസിച്ചുവരുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ടവരുടെ അയല്‍വാസികളായ മൂന്ന് കുടുംബത്തിലെ എട്ട് പേര്‍ക്കെതിരെ കേസെടുത്തു.ഹൊറിലാലിന്റെ മകന്‍ സുഭാഷ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗുഡ്ഡു യാദവ്, അരവിന്ദ് സിങ്, അമിത് സിങ്, സുരേഷ്, അനൂജ് സിങ്, രാജേന്ദ്ര സിങ്, അജിത് സിങ്, അമര്‍ സിങ് എന്നീ എട്ട് പേര്‍ക്കെതിരെ കേസെടുത്തത്.രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബാക്കിയുള്ള ആറ് പ്രതികളെ കൂടി പിടികൂടാന്‍ എട്ട് ടീമുകളെ രൂപീകരിച്ചിട്ടുണ്ടെന്നും എസ്.പി. പറഞ്ഞു. 

കൊലപാതകത്തെ തുടര്‍ന്ന് ഗ്രാമത്തില്‍ കനത്ത പോലീസ് സേനയെയും പിഎസി ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. രോഷാകുലരായ നാട്ടുകാര്‍ പ്രതികളുടെ വീടിന് തീയിട്ടിരുന്നു. നിലവില്‍ സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണവിധേയമാണെന്ന് എസ്പി. പറഞ്ഞു.

Eng­lish Summary:
Three mem­bers of a Dalit fam­i­ly were shot dead while sleep­ing in UP

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.