തൃശൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടാട്ട് സ്വദേശി സുമേഷ് (35), ഭാര്യ സംഗീത (33), മകൻ ഹരിൻ (9) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്പതികളെ തൂങ്ങിമരിച്ച നിലയിലും മകനെ മുറിയുടെ തറയിൽ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ദമ്പതിമാർ മകനെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയെന്നാണ് നിഗമനം.
വിദേശത്തായിരുന്ന സുമേഷ് 12 ദിവസം മുമ്പാണ് നാട്ടിലെത്തിയത്. വീട് തുറക്കാത്തതിനെത്തുടർന്ന് അയൽവാസികൾ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. പേരാമംഗലം പൊലീസ് സ്ഥലത്തെത്തി വാതിൽ തുറന്നു കയറിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.
English Summary:Three members of a family are dead in Thrissur
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.