22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 6, 2024
December 5, 2024
December 2, 2024
November 27, 2024
November 26, 2024
October 28, 2024
October 14, 2024
October 14, 2024
October 4, 2024

തൃശൂര്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍

web desk
തൃശൂര്‍
February 15, 2023 11:05 am

തൃശൂര്‍ കാറളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പില്‍ മോഹനന്‍, ഭാര്യ മിനി, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മകന്‍ ആദര്‍ശ് എന്നിവരെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11ഓടെയാണ് മൃതദേഹങ്ങള്‍ കണ്ടത്.

പലചരക്ക് കട നടത്തിയിരുന്ന മോഹനന്‍ ചൊവ്വാഴ്ച പകല്‍ കട തുറക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് മൂന്നംഗ കുടുംബത്തെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മോഹനൻ വീടിനോട് ചേർന്നാണ് കട. ബന്ധുക്കൾ വിളിച്ചിട്ട് ഫോണും എടുത്തിരുന്നില്ല. ബന്ധുക്കളും നാട്ടുകാരും ചേർന്ന് വാതിൽ ചവിട്ടിപ്പൊളിച്ചാണ് വീട്ടിനുള്ളിലേക്ക് കടന്നത്.

മോഹനനും മകൻ ആദർശും വീടിൻറെ ഹാളിൽ തൂങ്ങിമരിച്ച നിലയിലും, ഭാര്യയെ കിടപ്പു മുറിയിലുമാണ് തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. ആദർശ് കാറളം സ്കൂളിലെ വിഎച്ച്എസ്ഇ വിദ്യാർത്ഥിയാണ്.  ആത്മഹത്യ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ആത്മഹത്യ ചെയ്യേണ്ട വിഷയങ്ങളൊന്നും മോഹനനും കുടുംബത്തിനുമില്ലെന്നാണ് നാട്ടുകാര്‍ പങ്കുവയ്ക്കുന്നത്. സംഭവത്തില്‍ കാട്ടൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Eng­lish Sam­mury: Three mem­bers of a fam­i­ly com­mit­ted sui­cide in thris­sur karalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.