സാമ്പത്തിക ബാധ്യതയെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർ തൂങ്ങി മരിച്ചു. നെടുമ്പാശേരി പാറക്കടവ് എൻ എസ് എസ് സ്കൂളിന് സമീപമുള്ള കുറുമശേരി അമ്പാട്ടുപറമ്പിൽ വീട്ടിൽ ഗോപി (64)ഭാര്യ ഷീല (56)മകൻ ഷിബിൻ ( 36 ) എന്നിവരാണ് മരിച്ചത്. ഷിബിന്റെ വൻ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. ഓട്ടോ ഡ്രൈവറാണ് ഗോപി. വിദേശത്ത് ജോലിക്ക് പോകാൻ പലരിൽ നിന്നായി ഷിബിന്‍ പണം വാങ്ങിയിരുന്നു. വാങ്ങിയ പണം ഏജന്റിന് കൈമാറിയെങ്കിലും ഇയാള്‍ വാക്കുപാലിച്ചില്ല. പണം തിരികെ നൽകിയതുമില്ല.
പണം കടം നൽകിയവർ തിരികെ ആവശ്യപ്പെട്ട് ഷിബിന്റെ വീട്ടില്‍ എത്തി പ്രശ്നങ്ങള്‍ സൃഷ്ടിച്ചതില്‍ പിന്നാലെ ഇയാള്‍ മനോവിഷമത്തിലായിരുന്നുവെന്നും തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
വിവാഹിതനായ ഷിബിന് ആറാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന രണ്ടു കുട്ടികളുണ്ട്. ചെങ്ങമനാട് പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.
English Summary: Three members of a family hanged themselves in Kochi
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.