21 February 2026, Saturday

Related news

February 20, 2026
February 19, 2026
February 18, 2026
February 18, 2026
February 14, 2026
February 13, 2026
February 12, 2026
February 12, 2026
February 12, 2026
February 11, 2026

സുപ്രീം കോടതിയിലേക്ക് മൂന്ന് ജഡ്ജിമാര്‍ കൂടി

Janayugom Webdesk
ന്യൂഡല്‍ഹി
November 9, 2023 11:04 pm

സുപ്രീം കോടതിയില്‍ മൂന്ന് പുതിയ ജഡ്ജിമാര്‍ കൂടി സ്ഥാനമേറ്റു. സതീഷ് ചന്ദ്ര ശര്‍മ്മ, അഗസ്റ്റിൻ ജോര്‍ജ് മസീഹ്, സന്ദീപ് മേത്ത എന്നിവരാണ് ഇന്ന് സ്ഥാനമേറ്റത്. ഇതോടെ ആകെ ജഡ്ജിമാരുടെ എണ്ണം സുപ്രീം കോടതിയിലെ പരമാവധി ജഡ്ജിമാരുടെ എണ്ണമായ 34ലേക്ക് എത്തി. 

സുപ്രീം കോടതി കൊളീജിയത്തിന്റെ നിര്‍ദേശ പ്രകാരം നിയമനീതി മന്ത്രാലയം ജഡ്ജിമാരെ നിയോഗിക്കുകയായിരുന്നു. ജസ്റ്റിസ് ശര്‍മ്മ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. ജസ്റ്റിസ് മസീഹ് രാജസ്ഥാൻ ഹൈക്കോടതിയിലും ജസ്റ്റിസ് മേത്ത ഗുവാഹത്തി ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കുകയായിരുന്നു. സുപ്രീം കോടതിയില്‍ കേസുകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്ന പശ്ചാത്തലത്തിലാണ് ജഡ്ജിമാരുടെ എണ്ണം വര്‍ധിപ്പിച്ചത്.

Eng­lish Summary:Three more judges to the Supreme Court
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.