22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 15, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026

വിഷക്കൂണ്‍ കഴിച്ച് മൂന്ന് പേര്‍ മരിച്ചു

Janayugom Webdesk
ഷില്ലോങ്
July 10, 2023 6:43 pm

മേഘാലയയില്‍ വിഷക്കൂണ്‍ കഴിച്ച് മൂന്ന് പേര്‍ മരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ബയോ റിസോഴ്‌സിലെ ജീവനക്കാരാണ് മരിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ട് വളപ്പിലെ കെട്ടിടത്തില്‍ താമസിച്ചിരുന്ന ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 

പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് രണ്ട് മുറികളിലായി മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മുറിയിലായി പാത്രങ്ങളില്‍ കാട്ടുകൂണ്‍ കണ്ടെത്തിയിരുന്നു. വിഷക്കൂണ്‍ കഴിച്ചതാണ് മരണമെന്ന് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ എന്നാണ് പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: Three peo­ple died after con­sum­ing poi­so­nous mushroom

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.