
കോഴിക്കോട് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. പിക്കപ്പ് വാനിലെ ഡ്രൈവറും കാർ യാത്രികരായിരുന്ന രണ്ട് പേരുമാണ് മരിച്ചത്. പിക്കപ്പ് വാനിന്റെ ക്‌ളീനർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്കേറ്റു. തുങ്കളാഴ്ച പുലർച്ചെ പതിമംഗലം അങ്ങാടി മുറിയനാൽ ഭാഗത്തായിരുന്നു അപകടം. ഇങ്ങാപ്പുഴ പെരുമ്പള്ളി സ്വദേശി സുഹൈൽ (27), കൊടുവള്ളി വാവാട് സ്വദേശി നിഹാൽ (27), പിക്കപ്പ് വാൻ ഓടിച്ച ഷമീർ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേർ നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇതിൽ ഒരാളുടെ നില ഗുരുതരവുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.