6 January 2025, Monday
KSFE Galaxy Chits Banner 2

Related news

January 3, 2025
January 2, 2025
January 2, 2025
January 1, 2025
December 29, 2024
December 29, 2024
December 29, 2024
December 29, 2024
December 28, 2024
December 28, 2024

ഡൽഹി ഐഎഎസ് കോച്ചിങ് സെന്ററിൽ വെള്ളം കയറി കാലടി സ്വദേശി ഉൾപ്പടെ മൂന്നുപേർ മരിച്ചു

Janayugom Webdesk
കാലടി
July 28, 2024 6:31 pm

ഡൽഹിയിൽ സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ വെള്ളം കയറി മലയാളി ഉൾപ്പടെ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു.കാലടി നീലീശ്വരം സ്വദേശി ലാൻസ് വില്ലയിൽ നവീൻ ഡാൽവിൻ (23) ആണ് മരിച്ച മലയാളി. റിട്ട. ഡിവൈഎസ്പി ഡെൽവിൻ സുരേഷിന്റേയും കാലടി സംസ്‌കൃത സർവ്വകലാശാലയിലെ മുൻ സിൻഡിക്കേറ്റ് അംഗവും, ജ്യോഗ്രഫി വകുപ്പ് മുൻ മേധാവിയുമായ ഡോ: ടി എസ് ലിൻസ്ലെറ്റിന്റേയും മകനാണ് നവീൻ.

ഹൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാർത്ഥിയായിരുന്നു നവീൻ. ഓൾഡ് രാജേന്ദ്രർ നഗറിലെ പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റിൽ പ്രവർത്തിച്ചിരുന്ന ലൈബ്രറിയിലാണ് വെള്ളം കയറിയാണ് അപകടം നടന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് മുതൽ ഡൽഹിയിൽ ശക്തമായ മഴയാണ്.അഗ്‌നിരക്ഷാ സേനയും ദേശീയ ദുരന്ത നിവാരണ സേനയും പ്രദേശത്ത് പരിശോധന നടത്തുകയാണ്.സംഭവത്തിൽ ഡൽഹി സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.അപകടത്തിന് കാരണം ഓടകൾ വൃത്തിയാക്കാത്തതെന്ന് വിദ്യാർഥികൾ ആരോപിച്ചു. കോച്ചിങ് സെന്ററിന് മുന്നിൽ വിദ്യാർഥികൾ പ്രതിഷേധിച്ചു.

Eng­lish Sum­ma­ry: Three peo­ple, includ­ing a native of Kala­di, died after water entered Del­hi’s IAS coach­ing center

You may also like this video

TOP NEWS

January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.