18 January 2026, Sunday

Related news

January 17, 2026
January 10, 2026
December 29, 2025
December 27, 2025
December 21, 2025
December 20, 2025
December 20, 2025
December 15, 2025
November 30, 2025
October 30, 2025

കുറുക്കന്റെ കടിയേറ്റ് മൂന്നുപേർക്ക് പരിക്ക്

Janayugom Webdesk
പെരിന്തൽമണ്ണ
March 9, 2025 12:57 pm

തിരൂർക്കാട് കുറുക്കന്റെ കടിയേറ്റ് മൂന്നു പേർക്ക് പരിക്ക്. തിരൂർക്കാട് ഇല്ലത്ത്പറമ്പ് പുഴക്കൽ വേലുവിന്റെ ഭാര്യ കാളി (55), തിരൂർക്കാട് പുഴക്കൽ വാസുവിന്റെ ഭാര്യ ദേവകി (65), അരിപ്ര കിണറ്റിങ്ങ തൊടി മജീദ് (58) എന്നിവർക്കാണ് കുറുക്കന്റെ കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ കാളിയെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കാളിയും, ദേവകിയും അങ്ങാടിപ്പുറം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളാണ്. ഇവർ ഇന്നലെ രാവിലെ ഒമ്പത് മണിയോടെ ജോലിക്ക് പോകുന്ന സമയത്താണ് കടിയേറ്റത്. തിരൂർക്കാട് ശിവക്ഷേത്രത്തിന് പിറകുവശത്തെ വയലിൽ വെച്ചാണ് കടിയേറ്റത്. മജീദിന് അരിപ്രയിൽ വെച്ചാണ് കടിയേറ്റത്. പേപിടിച്ച കുറുക്കനാണ് ഇതെന്ന് സംശയിക്കുന്നു. നാട്ടുകാർ ഓടി കൂടിയാണ് കുടുക്കനെ അടിച്ചു കൊന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.