
ഒമാൻ ഉൾക്കടലിൽ ഹോർമുസ് കടലിടുക്കിന് സമീപം മൂന്ന് കപ്പലുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായി. അപകടത്തിൽപ്പെട്ട അഡലിൻ എണ്ണക്കപ്പലിൽ നിന്ന് 24 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ ദേശീയ സുരക്ഷാ സേനയുടെ തീരദേശ സുരക്ഷാ വിഭാഗം അറിയിച്ചു. യുഎഇയുടെ തീരത്തുനിന്ന് 24 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്. അഡലിൻ എണ്ണക്കപ്പല്‍ മറ്റ് രണ്ട് കപ്പലുകളുമായി കൂട്ടിയിടിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ രക്ഷാപ്രവർത്തന ബോട്ടുകൾ സ്ഥലത്തെത്തുകയും, എല്ലാ ജീവനക്കാരെയും വേഗത്തിൽ കപ്പലിൽ നിന്ന് രക്ഷപ്പെടുത്തി ഖോർഫക്കാൻ തുറമുഖത്ത് എത്തിക്കുകയും ചെയ്തു. ലോകത്തിലെ മൊത്തം എണ്ണ ഉപഭോഗത്തിന്റെ അഞ്ചിലൊരു ഭാഗവും ഈ കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. രക്ഷപ്പെടുത്തിയ 24 ജീവനക്കാരെയും യുഎഇയിലെ ഖോർ ഫക്കാൻ തുറമുഖത്തേക്ക് കൊണ്ടുപോയതായി യുഎഇ നാഷണൽ ഗാർഡ് എക്‌സിൽ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.