
തൃശൂർ ആറ്റൂരിൽ മൂന്ന് സഹോദരിമാർ വിഷം കഴിച്ചു. ഒരാള്‍ മരിച്ചു. മഠത്തിൽപറമ്പിൽ വീട്ടിൽ സരോജിനിയമ്മ(75), ജാനകിയമ്മ(80), ദേവകിയമ്മ(83) എന്നീ മൂന്ന് സഹോദരിമാരാണ് കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിൽ സരോജിനിയമ്മയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചത്. മറ്റു രണ്ടുപേരും ചികിത്സയിലാണ്. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. മൂന്നു സഹോദരിമാരും അവിവാഹിതരാണ്.
വീടിന് പുറത്ത് കാണാത്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ അന്വേഷണത്തിലാണ് സഹോദരിമാരെ അവശരായ നിലയിൽ വീട്ടിൽ കണ്ടെത്തിയത്. തുടർന്ന് വടക്കാഞ്ചേരി താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. സംഭവസ്ഥലത്തുനിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ജീവിത നൈരാശ്യത്തെ തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.