9 December 2025, Tuesday

Related news

December 8, 2025
December 8, 2025
December 8, 2025
December 7, 2025
December 7, 2025
December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 4, 2025

ഡൽഹിയിൽ കവർച്ചാ ശ്രമം തടുക്കുന്നതിനിടെ മൂന്ന് കായിക താരങ്ങൾക്ക് കുത്തേറ്റു

Janayugom Webdesk
ന്യൂഡൽഹി
September 21, 2025 4:12 pm

ഡൽഹിയിലെ ലജ്പത് നഗറിൽ ശനിയാഴ്ച രാത്രി നടന്ന കവർച്ചാ ശ്രമത്തിനിടെ രണ്ട് സംസ്ഥാന ക്രിക്കറ്റ് കളിക്കാരും ഒരു ദേശീയ ഫുട്ബോൾ കളിക്കാരനും ഉൾപ്പെടെ മൂന്ന് പേർക്ക് കുത്തേറ്റതായി പോലീസ് പറഞ്ഞു. അമർ കോളനി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കൽക്ക ഗർഹി ഗ്രാമത്തിന് സമീപമാണ് സംഭവം ഉണ്ടായത്. കാലുകളിലും നടുവിനും കുത്തേറ്റ കായിക താരങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അക്രമികളിൽ രണ്ട് പേരെ പിടികൂടിയെന്നും ബാക്കിയുള്ളവർ രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു. ഒരാളുടെ ഫോൺ മോഷ്ടിക്കാൻ ശ്രമിക്കുന്നത് കണ്ട് അത് തടയാനായി എത്തിയപ്പോൾ തനിക്ക് കാലിനും സഹോദരന് നടുവിനും കുത്തേൽക്കുകയായിരുന്നുവെന്ന് ദേശീയ ഫുട്ബോൾ താരം ഭവിഷ്യ പറഞ്ഞു. സാഗർ എന്ന് പേരുള്ള ഒരാളാണ് മോഷണശ്രമം നടത്തിയതെന്നും ഫോൺ പിടിച്ചെടുത്ത ശേഷം 6 മോഷ്ടാക്കൾ ചേർന്ന് ഫോണിൻറെ ഉടമസ്ഥനായ വയോധികനെ ആക്രമിക്കുകയായിരുന്നുവെന്നും ഭവിഷ്യ പറഞ്ഞു. അതിൽ രണ്ട് പേരെ മാത്രമേ തങ്ങൾക്ക് പിടികൂടാൻ കഴിഞ്ഞുള്ളൂവെന്നും ബാക്കിയുള്ളവർ രക്ഷപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെയും ഈ പ്രദേശത്ത് സമാന സംഭവങ്ങൾ നടന്നിട്ടുണ്ടെന്ന് അവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.