19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 4, 2024
November 27, 2024
November 5, 2024
November 3, 2024
October 23, 2024
October 19, 2024
September 14, 2024
September 9, 2024
September 5, 2024
July 10, 2024

പാമ്പ് കടിയേറ്റ് മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചു

Janayugom Webdesk
ഭുവനേശ്വര്‍
July 23, 2023 9:45 pm

ഒഡിഷയിലെ സ്വകാര്യ കോച്ചിങ് സ്ഥാപനത്തിന്റെ ഹോസ്റ്റലില്‍ മൂന്ന് വിദ്യാര്‍ഥികള്‍ പാമ്പുകടിയേറ്റു മരിച്ചു. വിദ്യാര്‍ഥികളായ രാജ നായക് (12), ഷെഹശ്രീ നായക് (11), എലീന നായക് (12) എന്നിവരാണ് മരിച്ചത്. മറ്റൊരു വിദ്യാര്‍ഥി ഗുരുതരാവസ്ഥയിലാണ്. ഒഡിഷയിലെ കിയോഞ്ചര്‍ ജില്ലയിലാണ് സംഭവം നടന്നത്.
ബാരിയ ഏരിയയിലെ നിഷ്ചിന്താപൂര്‍ ഗ്രാമത്തിലെ കോച്ചിങ് സെന്റര്‍ ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ തറയില്‍ ഉറങ്ങികിടക്കവെയാണ് പാമ്പുകടിച്ചതെന്ന് പൊലീസ് പറഞ്ഞു. നാല് വിദ്യാര്‍ഥികളെയും കിയോഞ്ജറിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഗുരുതരാവസ്ഥയിലായ ആകാശ് നായകിനെ (12) മെച്ചപ്പെട്ട ചികിത്സയ്ക്കായി കട്ടക്കിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Three stu­dents died of snake bites
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.