
കർണാടകയിൽ ബംഗളൂരുവിനടുത്ത് ബന്നാർഗട്ട ബയോളജിക്കൽ പാർക്കിൽ മൂന്ന് കടുവാക്കുട്ടികളെ ചത്തനിലയിൽ കണ്ടെത്തി. അമ്മക്കടുവ ഉപേക്ഷിച്ചനിലയിലായിരുന്നു കുട്ടിക്കടുവകൾ. ജൂലൈ ഏഴിനാണ് ഹിമ എന്ന കടുവ മൂന്ന് കുട്ടികൾക്ക് ജന്മം നൽകിയത്. എന്നാൽ അമ്മക്കടുവ കുട്ടികൾക്ക് വേണ്ട പരിചരണം നൽകിയില്ല. കാട്ടിൽവെച്ച് കുട്ടികൾക്ക് മുറിവേൽക്കുകയും തുടർന്ന് ചത്തുപോവുകയുമായിരുന്നു.
എന്നാൽ ബയോളജിക്കൽ പാർക്കിലെ ജീവനക്കാർ കുടവാക്കുട്ടികൾക്ക് പരിക്കേറ്റത് മനസിലാക്കി ഇവക്ക് ചികിൽസ നൽകാനായി ആശുപത്രിയിലേക്ക് മാറ്റി. ഇന്റൻസീവ് കെയർ യൂനിറ്റിൽ ഇവക്ക് പരമാവധി പരിചരണം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വെറ്ററിനറി സംഘം പോസ്റ്റ്മോർട്ടം നടത്തി. ഇതിലൂടെ മനസിലായത് ഒന്നിന് കഴുത്തിൽ മുറിവേറ്റതായാണ്. മറ്റൊന്നിന് തള്ളയുടെ കടിയേറ്റ് തലച്ചോറിന് പരിക്കേറ്റിരുന്നു. മെനിഞ്ജൽ ഹെമറ്റോമയായിരുന്നു ജീവഹാനിക്ക് കാരണാമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.