18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 15, 2024
November 30, 2024
November 30, 2024
November 9, 2024
November 9, 2024
October 18, 2024
October 17, 2024
October 15, 2024
October 11, 2024
October 3, 2024

കുളിമുറിയിലിരുന്ന് കളിച്ചതിന് മൂന്നുവയസ്സുകാരിയെ തവി കൊണ്ട് തല്ലിച്ചതച്ച് അച്ഛന്‍

Janayugom Webdesk
ഹൈദരാബാദ്
August 8, 2022 3:11 pm

ഹൈദരാബാദ്: കുളിമുറിയില്‍ കളിച്ചതിന് മൂന്നുവയസ്സുകാരിയായ മകളെ ക്രൂരമായി മര്‍ദ്ദിച്ച് പിതാവ്. ഹൈദരാബാദ് സ്വദേശികളായ ദമ്പതിമാരുടെ മകളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ പരാതിയില്‍ അച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ചയാണ് മൂന്നുവയസ്സുള്ള കുട്ടിയെ അച്ഛന്‍ മര്‍ദിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. കുളിമുറിയില്‍ കളിച്ചുകൊണ്ടിരുന്നതിന് അച്ഛന്‍ മകളെ തവി കൊണ്ട് പൊതിരെതല്ലുകയായിരുന്നു. കുളിമുറിയില്‍നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടാണ് ഇത്തരത്തില്‍ ക്രൂരമായി മര്‍ദിച്ചതെന്നും അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. കുട്ടിയെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെ നിലത്തേക്ക് തള്ളിയിട്ടതായും തറയിലിട്ട് മര്‍ദിച്ചതായും അമ്മയുടെ പരാതിയിലുണ്ട്.

Eng­lish Sum­ma­ry: three year old girl bru­tal­ly attacked by father in hyderabad
You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.