22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

September 9, 2024
August 23, 2024
July 14, 2024
June 12, 2024
April 29, 2024
April 19, 2024
February 16, 2024
January 19, 2024
January 13, 2024
December 27, 2023

ഉറങ്ങുകയായിരുന്ന മൂന്ന് വയസുകാരിയെ ലൈം ഗികമായി പീഡിപ്പിച്ചു: വയോധികന്‍ കസ്റ്റഡിയില്‍

Janayugom Webdesk
പാലക്കാട്
December 27, 2023 8:34 pm

മൂന്ന് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ 77കാരന്‍ കസ്റ്റഡിയില്‍. വില്ലൂന്നി സ്വദേശിയായ വയോധികനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ അഞ്ചര മണിയോടെയായിരുന്നു അതിക്രമം നടന്നതെന്ന് പൊലീസ് പറയുന്നു. കല്ലു വെട്ടുന്നതിന് നടപ്പുണിയില്‍ എത്തിയ സംഘത്തിലെ മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ 50 മീറ്ററോളം ദൂരേയ്ക്ക് കൊണ്ടുപോയാണ് പീഡനത്തിനിരയാക്കിയത്. 

കുഞ്ഞിന്റെ കരച്ചില്‍ കേട്ട് മാതാപിതാക്കള്‍ 77കാരനെ തടഞ്ഞുവെച്ച് പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കുഞ്ഞിനെ തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തുവെന്നും എന്നാല്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്നും പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: Three-year-old sleep­ing girl was tor­tured with lime juice: in judi­cial custody

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.