27 December 2025, Saturday

Related news

November 13, 2025
October 31, 2025
September 30, 2025
September 20, 2025
April 8, 2024
February 6, 2024
December 16, 2023
October 4, 2023
August 22, 2023
August 11, 2023

ആപ്പിള്‍ കമ്പനിയില്‍ 138 കോടിയുടെ തട്ടിപ്പ്; ഇന്ത്യന്‍ വംശജന് മൂന്ന് വര്‍ഷം തടവ്

web desk
വാഷിങ്ടണ്‍
April 29, 2023 8:52 pm

ആപ്പിള്‍ കമ്പനിയില്‍ 138 കോടിയുടെ തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരനായ ജീവനക്കാരന് മൂന്ന് വര്‍ഷം തടവ്. ധീരേന്ദ്ര പ്രസാദ് എന്ന ജീവനക്കാരനാണ് തട്ടിപ്പ് നടത്തിയത്. 155 കോടി ധീരേന്ദ്ര പ്രസാദ് തിരികെ നല്‍കണമെന്ന് കമ്പനി ആവശ്യപ്പെട്ടു. 2008 മുതല്‍ 2018 വരെ ആപ്പിളിന്റെ ആഗോള സേവന വിതരണ ശൃഖലയില്‍ പ്രവര്‍ത്തിച്ചയാളാണ് പ്രസാദ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ തട്ടിപ്പ് നടത്തിയെന്ന് പ്രസാദ് സമ്മതിച്ചിരുന്നു. ആപ്പിള്‍ ഉല്പന്നങ്ങളുടെ പാര്‍ട്‌സ് മോഷ്ടിച്ചും ബില്ലുകളില്‍ കൃത്രിമം കാണിച്ചുമാണ് പ്രസാദ് തട്ടിപ്പ് നടത്തിക്കൊണ്ടിരുന്നത്.

ഡെലിവറി ചെയ്യാത്ത സാധനങ്ങള്‍ക്ക് കമ്പനിയില്‍ നിന്ന് തന്നെ പണം ഈടാക്കുകയും ചെയ്തിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റ് രണ്ട് കമ്പനികളുടെ ഉടമകളുമായി ഗൂഢാലോചന നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ കമ്പനിയില്‍ ചെയ്താല്‍ അത് കണ്ടെത്താനുള്ള മാര്‍ഗത്തെപ്പറ്റിയും പ്രസാദിന് അറിവുണ്ടായിരുന്നു. ഇത് മുതലെടുത്താണ് തട്ടിപ്പ് നടത്തിയത്. ഏകദേശം 17 ദശലക്ഷം ഡോളറാണ് ഇത് വഴി തട്ടിയെടുത്തത്. ഈ പണത്തിന് നികുതിയും അടച്ചിരുന്നില്ല.

വിതരണവുമായി ബന്ധപ്പെട്ട് സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള അധികാരം പ്രസാദിനുണ്ടായിരുന്നു. ഇത് മുതലെടുത്താണ് തട്ടിപ്പ് മുഴുവനും നടത്തിയത്. ശമ്പളത്തിന് പുറമേ ബോണസ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും പ്രസാദിനുണ്ടായിരുന്നു. കമ്പനിയുടെ പല നിര്‍ണായക തീരുമാനങ്ങളിലും പങ്കാളിയായിട്ടുള്ള വ്യക്തി കൂടിയാണ് ഇയാള്‍ജയില്‍ മോചിതനായതിന് ശേഷം മൂന്ന് വര്‍ഷം കൂടി ഇയാളെ നിരീക്ഷിക്കാനും ഉത്തരവുണ്ട്.

Eng­lish Sam­mury: 138 crore fraud in Apple com­pa­ny; Three years impris­on­ment for Indi­an origin

 

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 26, 2025
December 26, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.