18 December 2025, Thursday

Related news

December 11, 2025
December 5, 2025
November 26, 2025
November 25, 2025
November 21, 2025
November 19, 2025
November 18, 2025
November 18, 2025
November 12, 2025
November 12, 2025

ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ മൂന്ന് വര്‍ഷത്തെ പ്രാക്ടീസ് നിര്‍ബന്ധം: സുപ്രീംകോടതി

Janayugom Webdesk
ന്യൂഡല്‍ഹി
May 20, 2025 12:56 pm

ജുഡീഷ്യല്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ പ്രസ്തുത വ്യക്തിക്ക് കുറഞ്ഞത് മൂന്നു വര്‍ഷത്തെയെങ്കിലും പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണമെന്ന് സുപ്രീംകോടതി.ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസുമാരായ എ ജി മാസിഹ്, കെ വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സിവിൽ ജഡ്ജിമാരുടെ (ജൂനിയർ ഡിവിഷൻ) പരീക്ഷ എഴുതാൻ മൂന്ന് വർഷത്തെ പ്രാക്ടീസ് ആവശ്യമുണ്ടെന്ന് കോടതി ഉത്തരവിൽ പറഞ്ഞു.

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ജുഡീഷ്യൽ റിക്രൂട്ട്‌മെന്റിന് ഇത് ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. ഈ വ്യവസ്ഥ ഭാവിയിലെ നിയമനങ്ങൾക്ക് മാത്രമേ ബാധകമാകൂ.താൽക്കാലിക എൻറോൾമെന്റ് തീയതി മുതൽ പ്രാക്ടീസ് കാലയളവ് കണക്കാക്കാം. കുറഞ്ഞത് പത്ത് വർഷത്തെ പ്രവൃത്തി പരിചയമുള്ള ഒരു അഭിഭാഷകനിൽ നിന്നുള്ളതും ആ സ്റ്റേഷനിലെ ജുഡീഷ്യൽ ഓഫീസർ അംഗീകരിച്ചതുമായ സർട്ടിഫിക്കറ്റ് പ്രസ്തുത വ്യവസ്ഥ പാലിക്കുന്നുണ്ടെന്ന് തെളിയിക്കാൻ ഉപയോഗിക്കാം. 

സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ പ്രാക്ടീസ് ചെയ്യുന്ന ഒരാൾക്ക് കോടതി നിയോഗിച്ച ഒരു ഉദ്യോഗസ്ഥൻ അംഗീകരിച്ചതും കുറഞ്ഞത് പത്ത് വർഷത്തെ പ്രവൃത്തിപരിചയമുള്ളതുമായ അഭിഭാഷകന്റെ സർട്ടിഫിക്കറ്റും തെളിവായി എടുക്കാൻ സാധിക്കും. നിയമ ക്ലാർക്കുമാരായുള്ള പരിചയവും ഈ 3 വർഷത്തെ പ്രവർത്തി പരിചയത്തിൽ ഉൾപ്പെടുമെന്നും കോടതി വ്യക്തമാക്കി. പുതിയ നിയമ ബിരുദധാരികളെ ഒരു ദിവസം പോലും പ്രാക്ടീസ് ചെയ്യാതെ ജുഡീഷ്യൽ സർവീസിൽ പ്രവേശിക്കാൻ അനുവദിക്കുന്നത് പ്രശ്‌നങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.