17 February 2026, Tuesday

Related news

February 15, 2026
February 15, 2026
February 10, 2026
February 8, 2026
February 7, 2026
February 6, 2026
February 2, 2026
February 2, 2026
February 2, 2026
February 2, 2026

ഹാന്‍ഡ്‌ബോളില്‍ തൃശൂരും മലപ്പുറവും ചാമ്പ്യന്മാര്‍

Janayugom Webdesk
കൊച്ചി‌
November 6, 2024 10:11 pm

ഹാന്‍ഡ്‌ബോള്‍ മത്സരത്തില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറവും സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂരും ചാമ്പ്യന്മാരായി. സീനിയര്‍ ആണ്‍കുട്ടികളുടെ ഹാന്‍ഡ് ബോള്‍ മത്സരത്തില്‍ 14 നെതിരെ 16 ഗോള്‍ നേടിയാണ് മലപ്പുറം ജില്ല ഒന്നാമതെത്തിയത്.

കോഴിക്കോട് ജില്ല രണ്ടാം സ്ഥാനവും കൊല്ലം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 10 നെതിരെ 14 ഗോള്‍ നേടിയാണ് തൃശൂര്‍ ജില്ല ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. കണ്ണൂര്‍ ജില്ല രണ്ടാം സ്ഥാനവും മലപ്പുറം ജില്ല മൂന്നാം സ്ഥാനവും നേടി. പുത്തന്‍കുരിശ് എംജിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച മത്സരത്തില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 14 ടീമുകളും സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 13 ടീമുകളും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.