മണിപ്പൂര്‍ കലാപകാലത്ത് മൗനം പാലിച്ച പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത.അതിരൂപതയുടെ മുഖപത്രമായ കത്തോലിക്കാ സഭയിലാണ് രൂക്ഷ വിമര്‍ശനം .നവംബര്‍ ലക്കത്തിലെ മറക്കില്ല മണിപ്പൂര്‍ എന്ന ലേഖനത്തിലാണ് അതിരൂപതയുടെ രൂക്ഷ വിമര്‍ശനം.
മുഖപത്രത്തില്‍ തൃശൂരില്‍ ബിജെപി സ്ഥാനാരത്ഥിയാകുവാനായി കച്ചകെട്ടിയിറങ്ങിയിട്ടുള്ള സുരേഷ് ഗോപിയേയുംനിശിതമായിട്ടാണേ് വിമര്‍ശിച്ചിരിക്കുന്നത്. മണിപ്പൂര്‍ കലാപ സമയത്ത് പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യ ബോധമുള്ളവര്‍ക്ക് മനസിലാകും.
മറ്റ് സംസ്ഥാനങ്ങളില്‍ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കിയില്ല എന്നും വിമര്‍ശനം ശക്തമാണ്. തൃശൂരില്‍ പാര്‍ട്ടിക്ക് പറ്റിയ ആണുങ്ങള്‍ ഇല്ലാത്തതുകൊണ്ടാണോ ആണാകാന്‍ തൃശൂരിലേക്ക് വരുന്നതെന്ന് സുരേഷ് ഗോപിക്ക് പരിഹാസവും ഉയര്‍ന്നിട്ടുണ്ട്
English Summary:
Thrissur Archdiocese mouthpiece severely criticizing the Prime Minister and Suresh Gopi
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.