23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 8, 2024
November 29, 2024
November 26, 2024
November 22, 2024
October 29, 2024
October 23, 2024
October 5, 2024
September 20, 2024
September 20, 2024
July 9, 2024

പുലിപ്പേടിയില്‍ തൃശൂര്‍ പാലപ്പിള്ളി; മാനിന്റെ ജഡം കണ്ടെത്തി

Janayugom Webdesk
തൃശൂര്‍
January 25, 2023 2:26 pm

പാലപ്പിള്ളി ജനവാസമേഖലയില്‍ പുലി കൊന്നുവെന്ന് സംശയിക്കുന്ന മാനിന്റെ ജഡം കണ്ടെത്തി. ഒണലപ്പറമ്പ് ഹാരിസണ്‍ മലയാളം തോട്ടത്തിനടുത്തുള്ള റോഡിലാണ് മാനിന്റെ ജഡം കണ്ടെത്തിയത്. പ്രദേശത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.
രാവിലെയാണ് നാട്ടുകാര്‍ മാനിന്റെ ജഡം കണ്ടെത്തിയത്. മാനിന്റെ പിന്‍ഭാഗത്തെ മാംസം ഭക്ഷിച്ച നിലയിലായിരുന്നു. പുലി കടിച്ചെടുത്തതാണ് ഇതെന്ന് നാട്ടുകാര്‍ പറയുന്നത്. 

കോടാലി ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം പുലിയിറങ്ങിയിരുന്നു. ഈ പുലി തന്നെയാകാം മാനിനെ കൊലപ്പെടുത്തിയതെന്നാണ് നാട്ടുകാരുടെ പറയുന്നു. അവിടെനിന്ന് വളര്‍ത്തുമൃഗങ്ങളെ പുലി കടിച്ചകൊണ്ടുപോയിരുന്നതായും നാട്ടുകാര്‍ പറയുന്നു. നേരത്തെയും പാലപ്പിള്ളിയില്‍ പുലിയിറങ്ങിയിരുന്നു. ഒരു പശുവിനെയും രണ്ടുമാനുകളെയും പുലി കടിച്ചുകൊലപ്പെടുത്തിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. 

Eng­lish Summary:Thrissur Palapil­li in Puli­pe­di; The car­cass of the deer was found

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.