24 February 2025, Monday
KSFE Galaxy Chits Banner 2

Related news

February 24, 2025
February 22, 2025
February 22, 2025
February 22, 2025
February 21, 2025
February 21, 2025
February 21, 2025
February 21, 2025
February 21, 2025
February 21, 2025

ഹൈക്കോടതി വ്യവസ്ഥകൾ പാലിച്ചാൽ തൃശ്ശൂർ പൂരം നടത്താൻ സാധിക്കില്ല; തിരുവമ്പാടി ദേവസ്വം

Janayugom Webdesk
തൃശ്ശൂർ
November 15, 2024 12:03 pm

തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പ്രഖ്യാപിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ പൂരത്തെ പ്രതിസന്ധിയിലാക്കുമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീശ് കുമാർ. ആന എഴുന്നള്ളിപ്പിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. എഴുന്നള്ളത്തിന് ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ പാലിച്ചാൽ തൃശ്ശൂർ പൂരം നടത്താനാകില്ലെന്നും ഗിരീഷ് കുമാർ പറഞ്ഞു. നിയന്ത്രണങ്ങൾ പാലിച്ചാൽ മഠത്തിൽ വരവും തെക്കോട്ടിറക്കവും നടത്താൻ കഴിയില്ലെന്നും ഗിരീഷ് കുമാർ ചൂണ്ടിക്കാട്ടി. ഹൈക്കോടതി വ്യവസ്ഥകൾ പാലിച്ചാൽ തൃശ്ശൂർ പൂരം നടത്താൻ കഴിയില്ലെന്ന് തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങൾ കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.

എഴുന്നള്ളിപ്പിൽ ഹൈക്കോടതി പറയുന്ന മാർഗനിർദ്ദേശങ്ങൾ പാലിച്ചാൽ ഇപ്പോഴുള്ള ആചാരങ്ങൾ നിലനിർത്തി പൂരപ്രേമികൾക്ക് ഇഷ്ടമുള്ള തരത്തിഷ പൂരം നടത്താനാകില്ലെന്ന് റവന്യൂ മന്ത്രി കെ രാജനും വ്യക്തമാക്കി. എഴുന്നള്ളത്തിന് എത്തുന്ന ആനകളും ജനങ്ങളും തമ്മിൽ 8 മീറ്റർ അകലം പാലിക്കുക, ക്ഷേത്രാങ്കണങ്ങളിലടക്കം ജനങ്ങളിൽ നിന്ന് 8 മീറ്റർ അകലം പാലിക്കുമെങ്കിൽ മാത്രമേ ഉത്സവത്തിന് ആനകളെ അനുവദിക്കാവൂ തുടങ്ങിയ കർശന നിർദ്ദേശങ്ങളായിരുന്നു ഹൈക്കോടതി കഴിഞ്ഞ ദിവസം മുന്നോട്ട് വച്ചത്. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.