22 January 2026, Thursday

Related news

January 19, 2026
December 18, 2025
December 16, 2025
November 17, 2025
November 12, 2025
November 12, 2025
October 23, 2025
October 6, 2025
September 19, 2025
September 11, 2025

തൃശൂർ പൂരം കലക്കൽ; റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നാഴ്ച കൂടി സമയം അനുവദിച്ച് ഹൈക്കോടതി

Janayugom Webdesk
കൊച്ചി
October 3, 2024 7:16 pm

തൃശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണത്തിന്റെ റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നാഴ്ച കൂടി സമയം അനുവദിച്ച് ഹൈക്കോടതി.കമ്മിഷണറായിരുന്ന അങ്കിത് അശോകനെതിരെ നടപടി ആവശ്യപ്പെട്ടും കേരളത്തിലെ ക്ഷേത്രങ്ങളുടെ ഭരണം സംബന്ധിച്ചുമുൾപ്പെടെയുള്ള വിഷയങ്ങളിൽ സമർപ്പിച്ച ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. റിപ്പോർട്ട് വൈകുന്നതിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു . ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരുടെ ബെഞ്ച് ആണ് ഇക്കാര്യം പറഞ്ഞത്. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡ്, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്കുള്ള പങ്കും ക്രമസമാധാനപാലനത്തിന് സർക്കാർ സംവിധാനങ്ങളുള്ളതും കോടതി വാദത്തിനിടെ പരാമർശിച്ചു. തുടർന്ന് റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം സർക്കാർ ആവശ്യപ്പെടുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.