തൃശൂർ പൂരത്തിന്റെ സാംപിൾ വെടിക്കെട്ട് നാളെ. ട്രെയിനോടുന്ന മട്ടിൽ മാനത്ത് കാണാൻ പോവുന്ന വന്ദേഭാരതും കെ റെയിലുമാണ് ഇക്കുറി വെടിക്കെട്ടിൽ പ്രധാന ആകർഷണമാവാൻ പോവുന്നത്. പല വർണത്തിലുളള നിലയമിട്ടുകളാണ് പാറമേക്കാവിന്റെ വെടിക്കെട്ടുപുരയിൽ ഒരുങ്ങിയിട്ടുളളത്.
വെടിക്കെട്ടിനു ആദ്യം തിരി കൊളുത്തുന്നത് തിരുവമ്പാടി വിഭാഗമാണ്. നാളെ വൈകീട്ട് 7.30 നാണ് വെടിക്കെട്ടിന് തിരി കൊളുത്തുന്നത്. തിരുവമ്പാടിക്കു ശേഷം പാറമേക്കാവ് തിരി കൊളുത്തും. സാംപിൾ വെടിക്കെട്ട്, പൂരം വെടിക്കെട്ട്, പകൽപൂരം വെടിക്കെട്ട് എന്നിവയിക്കായി 2000 കിലോ വീതം പൊട്ടിക്കാനാണ് പെസോയും ജില്ലാ ഭരണകൂടവും അനുമതി നൽകിയിരിക്കുന്നത്. പൂരം 30നാണ്.
English Summary;Thrissur Pooram; Sample fireworks tomorrow
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.