
തൃശൂർ പൂരത്തിൻറെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട് നടക്കും. തേക്കിൻകാട് മൈതാനിയിൽ വൈകീട്ട് ഏഴിന് പാറമേക്കാവ് വിഭാഗവും തുടർന്ന് തിരുവമ്പാടിയും വെടിക്കെട്ടിന് തിരികൊളുത്തും. നഗരത്തിൽ കർശന സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുണ്ട്. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ ആനച്ചമയപ്രദർശനം തുടങ്ങി. പാറമേക്കാവ് അഗ്രശാലയിലും തിരുവമ്പാടി കൗസ്തുഭം ഹാളിലുമാണ് ചമയങ്ങൾ പ്രദർശിപ്പിക്കുന്നത്. ഞായറാഴ്ച രാവിലെ മുതൽ തിങ്കളാഴ്ച അർധരാത്രി 12 വരെ തിരുവമ്പാടിയുടെയും പത്തു വരെ പാറമേക്കാവിന്റെയും പ്രദർശനം കാണാം. സാമ്പ്ൾ വെടിക്കെട്ടിന്റെ ഭാഗമായി ഇന്ന് വൈകീട്ട് 3.30 മുതൽ തൃശൂർ നഗരത്തിൽ പ്രവേശിക്കുന്നതിന് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.