7 December 2025, Sunday

Related news

December 7, 2025
December 7, 2025
December 6, 2025
December 6, 2025
December 5, 2025
December 4, 2025
December 4, 2025
December 3, 2025
December 3, 2025
December 2, 2025

യുവത്വവും പരിചയസമ്പത്തും ഒരുമിക്കുന്ന ടീമുമായി തൃശൂര്‍ ടൈറ്റന്‍സ്

Janayugom Webdesk
തിരുവനന്തപുരം
August 12, 2025 3:13 pm

കൂടുതല്‍ കരുത്തോടെ രണ്ടാം സീസണായുള്ള തയ്യാറെടുപ്പിലാണ് തൃശൂര്‍ ടൈറ്റന്‍സ്. കേരള താരവും രഞ്ജി ട്രോഫി മുന്‍ ടീം ക്യാപ്റ്റനുമായിരുന്ന സിജോമോന്‍ ജോസഫിന് കീഴിലാണ് തൃശൂര്‍ ടൈറ്റന്‍സ് ഈ സീസണില്‍ ഇറങ്ങുക. മുന്‍ ഇന്ത്യന്‍ അണ്ടര്‍ 19 താരം കൂടിയാണ് സിജോ. ഓഫ് സ്പിന്നറും മധ്യനിര ബാറ്ററുമായ അക്ഷയ് മനോഹറാണ് വൈസ് ക്യാപ്റ്റന്‍. കഴിഞ്ഞ സീസണെ അപേക്ഷിച്ച് കൂടുതല്‍ വൈവിധ്യമുള്ളൊരു ബാറ്റിങ് നിരയാണ് ഇത്തവണ തൃശൂരിന്റേത്. കഴിഞ്ഞ തവണത്തെ ടോപ് സ്‌കോററായ വിഷ്ണു വിനോദിന്റെ അഭാവം, ഇതിലൂടെ മറികടക്കാന്‍ കഴിയുമെന്നാണ് ടീമിന്റെ പ്രതീക്ഷ. വിഷ്ണു വിനോദിനൊപ്പം കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ച അക്ഷയ് മനോഹറും വരുണ്‍ നായനാരും അഹ്മദ് ഇമ്രാനും ഇത്തവണയും ടീമിനൊപ്പമുണ്ട്. കഴിഞ്ഞ സീസണില്‍ കൊച്ചിക്കായി തിളങ്ങിയ ഷോണ്‍ റോജര്‍ ഇത്തവണ തൃശൂരിന് വേണ്ടിയാണ് ഇറങ്ങുക. ഒപ്പം അരുണ്‍ പൌലോസ്, വിഷ്ണു മേനോന്‍, ആനന്ദ് കൃഷ്ണന്‍ തുടങ്ങിയ വെടിക്കെട്ട് ബാറ്റര്‍മാര്‍ കൂടി ചേരുമ്പോള്‍ തൃശൂരിന്റെ ബാറ്റിങ് അതിശക്തമാണ്. കൂറ്റന്‍ ഷോട്ടുകളിലൂടെ ശ്രദ്ധേയനായ താരമാണ് ആനന്ദ് കൃഷ്ണന്‍. ആലപ്പി റിപ്പിള്‍സിനെതിരെയുള്ള മല്‌സരത്തില്‍ ആനന്ദ് നേടിയ സെഞ്ച്വറി കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളില്‍ ഒന്നായിരുന്നു. 66 പന്തുകളില്‍ നിന്ന് പുറത്താകാതെ 138 റണ്‍സാണ് ആനന്ദ് അടിച്ചെടുത്തത്.

ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫ്, സി വി വിനോദ് കുമാര്‍ എന്നിവരടങ്ങുന്ന ഓള്‍റൌണ്ടര്‍മാരുടെ മികച്ചൊരു നിരയും ഇത്തവണ തൃശൂരിനുണ്ട്. പരിചയസമ്പന്നരായ ഇവര്‍ക്കൊപ്പം സിബിന്‍ ഗിരീഷ്, അമല്‍ രമേഷ്, തുടങ്ങിയവരാണ് ടീമിലെ മറ്റ് ഓള്‍ റൌണ്ടര്‍മാര്‍. രണ്ടാം സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ രോഹിത് കെ ആര്‍ ആണ് ആരാധകര്‍ ഉറ്റു നോക്കുന്ന മറ്റൊരു താരം. അടുത്തിടെ നടന്ന എന്‍എസ്‌കെ ട്രോഫിയില്‍ ഫൈനലിലെ പ്ലെയര്‍ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടതും രോഹിത് ആയിരുന്നു. എം ഡി നിധീഷും മൊഹമ്മദ് ഇഷാഖും, ആനന്ദ് ജോസഫും അടക്കമുള്ളവരാണ് ടീമിന്റെ ബൌളിങ് കരുത്ത്. കഴിഞ്ഞ സീസണില്‍ 11 വിക്കറ്റുകളുമായി ടീമിന്റെ ബൌളിങ് പട്ടികയില്‍ മുന്നിട്ട് നിന്നത് മൊഹമ്മദ് ഇഷാഖായിരുന്നു. കഴിഞ്ഞ തവണ ആലപ്പുഴയ്ക്കായി തിളങ്ങിയ ആനന്ദ് ജോസഫിനെ ടീമിലെത്തിക്കാനായത് തൃശൂരിന് മുതല്‍ക്കൂട്ടാകും. ആതിഫ് ബിന്‍ അഷ്‌റഫ്, ആദിത്യ വിനോദ് തുടങ്ങിയവരാണ് ബൌളിങ് നിരയിലെ മറ്റ് പ്രമുഖ താരങ്ങള്‍.

മുന്‍ രഞ്ജി താരം എസ് സുനില്‍ കുമാറാണ് ടൈറ്റന്‍സിന്റെ കോച്ച്. കഴിഞ്ഞ സീസണില്‍ കോച്ചായിരുന്നു സുനില്‍ ഒയാസിസാണ് കോച്ചിങ് ഡയറക്ടര്‍. അസിസ്റ്റന്റ് കോച്ചായി കെവിന്‍ ഓസ്‌കാറും, ബാറ്റിങ് കോച്ചായി വിനന്‍ ജി നായരും ബൌളിങ് കോച്ചായി ഷാഹിദ് സി പിയും ഫീല്‍ഡിങ് കോച്ചായി മണികണ്ഠന്‍ നായരും ടീമിനൊപ്പം ഉണ്ട്. മനു എസ് ആണ് പെര്‍ഫോമന്‍സ് അനലിസ്റ്റ്. ടീം അംഗങ്ങള്‍: ബാറ്റര്‍ — ആനന്ദ്കൃഷ്ണന്‍, അഹ്മദ് ഇമ്രാന്‍, ഷോണ്‍ റോജര്‍, അക്ഷയ് മനോഹര്‍, രോഹിത് കെ ആര്‍, വിഷ്ണു മേനോന്‍, അരുണ്‍ പൗലോസ്, അജു പൗലോസ്. ഓള്‍ റൗണ്ടര്‍ — വിനോദ് കുമാര്‍ സി വി, സിജോമോന്‍ ജോസഫ് ( ക്യാപ്റ്റന്‍), സിബിന്‍ ഗിരീഷ്. ഫാസ്റ്റ് ബൗളര്‍മാര്‍ — നിധീഷ് എം ഡി, ആനന്ദ് ജോസഫ്, ആതിഫ് ബിന്‍ അഷ്‌റഫ്, ആദിത്യ വിനോദ്. സ്പിന്നര്‍മാര്‍ — മുഹമ്മദ് ഇഷാഖ്, അജ്‌നാസ് കെ, അമല്‍ രമേഷ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.