23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024
November 7, 2024
November 5, 2024

തൃശൂര്‍ സ്വദേശിനി മൈസൂരുവില്‍ മരിച്ച സംഭവം: ഒപ്പം താമസിച്ചിരുന്ന മലയാളി യുവാവ് അറസ്റ്റില്‍

Janayugom Webdesk
തൃശൂര്‍
March 25, 2023 11:32 am

തൃശൂര്‍ സ്വദേശിനിയെ മൈസൂരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒപ്പം താമസിച്ച യുവാവ് പൊലീസില്‍ അറസ്റ്റിലായി. തൃശൂര്‍ ഊരകം ചെമ്പകശേരി പരേതനായ ഷാജിയുടെയും രഹനയുടെയും മകള്‍ സബീന (30) യെയാണ് കഴിഞ്ഞ ദിവസം കഴുത്തില്‍ മുറിവേറ്റ നിലയില്‍, ജോലി സ്ഥലത്ത് മരിച്ച കണ്ടെത്തിയത്. സംഭവത്തില്‍ തൃശൂര്‍ കരുവന്നൂര്‍ സ്വദേശിയായ സുഹൃത്ത് ഷഹാസാണ് അറസ്റ്റിലായത്. സബീനയുടെ ദേഹത്ത് മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. 

സംഭവം നടക്കുന്ന സമയം സുഹൃത്ത് ഷഹാസ് സബീനയുടെ ഒപ്പമുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. സബീനയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് ഷഹാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

മൈസൂരുവില്‍ സ്വകാര്യ ടെലികോം കമ്പനിയിലെ ജീവനക്കാരിയാണ് സബീന. വിവാഹമോചിതയായ സബീന മൈസൂരുവിലെ ബോഗാഡിയിലായിരുന്നു താമസം. പലപ്പോഴും ഇരുവരും ഒന്നിച്ച് താമസിക്കാറുണ്ടായിരുന്നു. വിവാഹം കഴിക്കുന്നത് സംബന്ധിച്ച് ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സബീനയ്ക്ക് പത്ത് വയസുള്ള ഒരു മകനുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.

Eng­lish Sum­ma­ry: Thris­sur woman died in Mysu­ru: Malay­ali youth who lived with her was arrested

You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.