12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 11, 2025
April 10, 2025
April 9, 2025
April 8, 2025
April 8, 2025
April 8, 2025
April 7, 2025
April 7, 2025
April 7, 2025
April 6, 2025

വന്ദേ ഭാരത്തിന് നേരെ കല്ലേറ്; കോച്ചിന്റെ ചില്ല് തകര്‍ന്നു

Janayugom Webdesk
കണ്ണൂര്‍
August 16, 2023 7:01 pm

വന്ദേ ഭാരത്തിന് നേരെ വീണ്ടും കല്ലേറ്. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച വന്ദേഭാരത് എക്‌സ്പ്ര്‌സിന് നേരെ തലശേരിക്കും മാഹിക്കും ഇടയില്‍ വടകരയ്ക്ക് അടുത്തുവച്ചാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ട്രെയിനിന്റെ സി8 കോച്ചിന്റെ ചില്ല് തകര്‍ന്നു. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. ശക്തമായ ഏറിനെ തുടര്‍ന്ന് ചില്ല് പൊട്ടി കോച്ചിന് അകത്തേക്ക് വീണതായി യാത്രക്കാര്‍ പറയുന്നു. പൊട്ടിയ ഗ്ലാസില്‍ താത്കാലികമായി സ്റ്റിക്കര്‍ ഒട്ടിച്ചാണ് ട്രെയിന്‍ യാത്ര തുടരുന്നത്. ട്രെയിനില്‍ ആര്‍പിഎഫ് സംഘം പരിശോധന നടത്തി.

അതേസമയം കണ്ണൂരില്‍ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ട്രെയിനിന് നേരെ കല്ലേറുണ്ടായി. തിങ്കളാഴ്ച നിസാമുദ്ദീനില്‍ നിന്ന് എറണാകുളത്തേക്കു പോകുകയായിരുന്ന തുരന്തോ എക്‌സ്പ്രസിനു നേരെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്. ഞായറാഴ്ച വൈകിട്ട് ഏഴിനും ഏഴരയ്ക്കും മധ്യേ കണ്ണൂരിലും കാസര്‍കോട്ടുമായി 3 ട്രെയിനുകള്‍ക്കു നേരെയുമായിരുന്നു കല്ലേറ്.

Eng­lish Summary;Throwing stones at Vande Bhart; The glass of the coach was broken

You may also like this video

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.