രാഷ്ട്രപിതാവിന് ഒരു യൂണിവേഴ്സിറ്റി ബിരുദം പോലുമില്ലെന്ന ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ വാദം തള്ളി മഹാത്മാഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി.
ഗാന്ധിജി ലണ്ടന്‍ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ലോ കോളേജായ ഇന്നര്‍ ടെമ്പിളില്‍ നിന്ന് നിയമ ബിരുദം നേടിയിട്ടുണ്ടെന്നും കൂടാതെ രണ്ട് ഡിപ്ലോമകളും അദ്ദേഹത്തിനുണ്ടെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു. ഒന്ന് ലാറ്റിന്‍ ഭാഷയിലും മറ്റൊന്ന് ഫ്രഞ്ച് ഭാഷയിലാണെന്നും അദ്ദേഹം ട്വിറ്റില്‍ കൂട്ടിചേര്‍ത്തു.
വ്യാഴാഴ്ച ഐടിഎം ഗ്വാളിയോറില്‍ റാം മനോഹര്‍ ലോഹ്യ സ്മാരക പ്രഭാഷണത്തില്‍ മുഖ്യപ്രഭാഷണം നടത്തവെയാണ് എംകെ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് സിന്‍ഹ സംസാരിച്ചത്. മഹാത്മാഗാന്ധിക്ക് ഒരു യൂണിവേഴ്സിറ്റി ബിരുദമോ യോഗ്യതയോ ഇല്ലെന്നും ഹൈസ്‌കൂള്‍ ഡിപ്ലോമ മാത്രമായിരുന്നു യോഗ്യതയെന്നും സിന്‍ഹ പറഞ്ഞിരുന്നു. പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസത്തിന് വഴിതെളിച്ചു.
മഹാത്മാഗാന്ധിയുടെ ആത്മകഥയുടെ ഒരു പകർപ്പ് താന്‍ ജമ്മുവിലെ രാജ്ഭവനിലേക്ക് അയച്ചതായും തുഷാര്‍ ഗാന്ധി അറിയിച്ചു, ലെഫ്റ്റനന്‍റ് ഗവർണർക്ക് വായിക്കാൻ കഴിയുമെങ്കിൽ അദ്ദേഹം സ്വയം വായിച്ച് മനസിലാക്കട്ടെ, തുഷാര്‍ ഗാന്ധി ട്വീറ്റില്‍ കുറിച്ചു.
English Sammury: Gandhi’s grandson thushar gandhi rejects Kashmir Governor’s claim
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.