തമിഴ്‌നാട്ടിലെ മധുരയില്‍ ടിഫിന്‍ ബോക്‌സ് ബോംബാക്രമണം. സ്‌ഫോടനത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. മധുര മേലൂര്‍ സ്വദേശി നവീന്‍കുമാര്‍, ഓട്ടോ ഡ്രൈവര്‍ കണ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. മധുര ജില്ലയിലെ മേലൂരിനടുത്താണ് ബോംബാക്രമണം നടന്നത്. ഗീസാവലു സ്വദേശിയായ നവീന്‍കുമാറും പ്രതികളും തമ്മില്‍ മുന്‍ വൈരാഗ്യമുണ്ടായിരുന്നു.
വീരകാളിയമ്മന്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ബോംബാക്രമണത്തില്‍ ഒടുങ്ങിയത്. ബസ് സ്റ്റോപ്പിന് സമീപം കാറിലുണ്ടായിരുന്ന നവീന്‍കുമാറിന് നേരെ പ്രതികളായ വില്ലിയതേവന്‍, അശോക്, കാര്‍ത്തി എന്നിവര്‍ ടിഫിന്‍ ബോക്‌സില്‍ സജ്ജമാക്കിയ ബോംബെറിയുകയായിരുന്നു.
English Summary:Tiffin box bomb blast in Madurai; Two people were injured
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.