22 December 2025, Monday

Related news

December 22, 2025
December 20, 2025
December 16, 2025
November 24, 2025
November 23, 2025
October 22, 2025
October 21, 2025
October 6, 2025
August 5, 2025
July 13, 2025

പ്രജീഷിനെ കടിച്ച് കൊന്നയിടത്ത് കടുവ ഇന്നുമെത്തി; കാൽപാടുകൾ കടുവയുടേതെന്ന് സ്ഥിരീകരിച്ചു

Janayugom Webdesk
കൽപ്പറ്റ
December 10, 2023 3:02 pm

സുൽത്താൻ ബത്തേരി വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സ്ഥലത്ത് കടുവ വീണ്ടും എത്തിയതായി വിവരം. ഇന്ന് രാവിലെ പ്രദേശത്ത് കണ്ട കാൽപാടുകൾ കടുവയുടേതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.

അതേസമയം കൊല്ലപ്പെട്ട പ്രജീഷിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. കടുവയെ പിടിക്കാനുള്ള ഉത്തരവ് ഇറങ്ങാതെ ബോഡി വാങ്ങില്ലെന്ന നിലപാടിലാണ് നാട്ടുകാരും ബന്ധുക്കളും. ആവശ്യവുമായി ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും താലൂക്ക് ആശുപത്രി മോർച്ചറിക്ക് മുമ്പിൽ പ്രതിഷേധിക്കുകയാണ്.

ഇന്നലെ രാവിലെ 11 മണിയോടെ, പശുവിന് പുല്ലരിയാൻ പോയപ്പോഴായിരുന്നു പ്രജീഷിനെ കടുവ ആക്രമിച്ചത്.

Eng­lish Sum­ma­ry: tiger again spot­ted in wayanad
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.