കടുവയുമായി വെറുംകയ്യോടെ ഏറ്റുമുട്ടി കുഞ്ഞിനെ രക്ഷപ്പെടുത്തി ഒരമ്മ. മധ്യപ്രദേശിലാണ് 15 മാസം പ്രായമായ തന്റെ കുഞ്ഞിനെ കടുവയില്‍ നിന്ന് അര്‍ച്ചന ചൗധരി എന്ന യുവതി രക്ഷപ്പെടുത്തിയെടുത്തത്. കടുവയുമായുള്ള ഏറ്റുമുട്ടലിനിടെ പരുക്കേറ്റ അര്‍ച്ചനയെയും കുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മധ്യപ്രദേശിലെ ബന്ധവ്ഗര്‍ കടുവാസങ്കേതത്തിനു സമീപമാണ് സംഭവം. അര്‍ച്ചന പാടത്ത് പണിയെടുത്തുകൊണ്ടിരിക്കെ കുറ്റിക്കാട്ടില്‍ നിന്ന് കടുവ ചാടിവീണ് കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു.
കടുവ കുഞ്ഞിന്റെ തലയ്ക്ക് കടിച്ച് വലിക്കാന്‍ ശ്രമിച്ചു. ഇത് കണ്ട അര്‍ച്ചന കടുവയുമായി മല്ലിടുകയായിരുന്നു. തുടര്‍ന്ന് അലമുറ കേട്ട് ആളുകള്‍ ഓടിക്കൂടി അര്‍ച്ചനയെ സഹായിച്ചു. നാട്ടുകാര്‍ കമ്പുകളും മറ്റുമായെത്തി കടുവയെ തുരത്തിയോടിച്ചു. കുഞ്ഞിന്റെ തലയില്‍ മുറിവുകളുണ്ട്, അമ്മയുടെ ഒരു ശ്വാസകോശത്തിനും പരിക്കുണ്ട്. ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളുമുണ്ട്. ണ്ട്. കുഞ്ഞിന്റെ പരുക്കുകള്‍ നിസാരമാണെന്നും അമ്മയുടെ പരുക്കുകള്‍ ഗുരുതരമാണെന്നും ഡോക്ടര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
English summary; Tiger Attack; The mother saved baby by fighting with bare hands
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.