18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 16, 2025
February 1, 2025
January 27, 2025
January 26, 2025
January 25, 2025
January 25, 2025
January 24, 2025
January 24, 2025
January 24, 2025
January 15, 2025

കടുവയുടെ ആക്രമണത്തില്‍ പശു ചത്ത നിലയില്‍

web desk
നെടുങ്കണ്ടം
May 8, 2023 8:21 pm

വണ്ടിപ്പെരിയാര്‍ തങ്കമല മാട്ടുപ്പെട്ടിയില്‍ വീണ്ടും കടുവയുടെ ആക്രമണം. തീറ്റതിന്നുവാന്‍ അഴിച്ചുവിട്ട വളര്‍ത്ത് പശുവിനെ ചത്ത നിലയില്‍ കണ്ടെത്തി. വണ്ടിപ്പെരിയാര്‍ തങ്ക മലമാട്ടുപ്പെട്ടി ആറാം നമ്പര്‍ ഭാഗത്താണ് വീണ്ടും കടുവയുടെ ആക്രമണം ഉണ്ടായത്. പ്രദേശവാസിയായ മഠത്തില്‍ സുശീലന്റെ പശുവിനെയാണ് ഇന്നലെ രാവിലെ ചത്ത നിലയില്‍ കണ്ടെത്തിയത്. പശു കിടന്ന ഭാഗത്ത് കടുവയുടെതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു.

തോട്ടം മേഘലയില്‍ വളര്‍ത്തു പശുക്കളെ മേയുവാനായി അഴിച്ചു വിടാറാണ് പതിവ് ഇപ്രകാരം അഴിച്ചു വിട്ട പശുവിനെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് പശുവിനെ കടുവയുടെ ആക്രമണത്തില്‍ ചത്ത നിലയില്‍ കണ്ടെത്തിയതെന്ന് ഉടമ സുശീലന്‍ പറഞ്ഞു. ചത്ത പശുവിന്റെ സമീപം കടുവയുടെതെന്ന് തോന്നിക്കുന്ന കാല്‍പ്പാടുകള്‍ നാട്ടുകാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാലകരെ വിവരമറിയിച്ചു.

കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഒന്‍പതോളം വളര്‍ത്തുമൃഗങ്ങളാണ് പ്രദേശത്ത് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ചത്തൊടുങ്ങിയത്. പ്രദേശവാസിയായ മണിയുടെ അഞ്ചോളം പശുക്കളെ ഇവിടെ നിന്നും കാണാതായിട്ടുണ്ട്. പശു ചത്തനിലയില്‍ കണ്ടെത്തിയതോടെ കടുവയെ കണ്ടെത്തി പിടികൂടുന്നതിനുള്ള നടപടി അധികൃതര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരു ആവശ്യം.

Eng­lish Sam­mury: tiger attacked and killed a cow

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.