
തൃശൂർ മൃഗശാലയിലെ കടുവ ചത്തു. ഹൃഷിരാജ് എന്ന ആൺ കടുവയാണ് ചത്തത്. മൂന്നുമാസത്തോളമായി പ്രത്യേക പരിചരണം നൽകി വരികയായിരുന്നു. അതിനിടയിൽ ഇന്നലെ രാത്രിയോടെയാണ് കടുവ ചത്തത്.
കൂട്ടിൽ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 3 മാസത്തോളമായി കടുവയ്ക്കു പ്രത്യേക പരിചരണം നൽകി വരികയായിരുന്നു. തീർത്തും ചലനശേഷിയില്ലാതായ കടുവയ്ക്കു നേരിട്ട് വായയിൽ ഭക്ഷണം വെച്ചു കൊടുത്തു ഫീഡിങ് നടത്തുകയായിരുന്നു. ഇന്നലെ ഭക്ഷണം കഴിക്കാതിരുന്ന കടുവ രാത്രിയോട് കൂടി മരിക്കുകയായിരുന്നു. 2015 ലാണ് വയനാട്ടിലെ കാട്ടികുളത്തു വെച്ചു സുൽത്താൻ ബത്തേരി റേഞ്ചിൽ നിന്നും കടുവയെ പിടികൂടുന്നത്. അന്ന് ഉദ്ദേശം 15 വർഷം പ്രായം കണക്കാക്കിയ കടുവയ്ക്കു ഇപ്പോൾ ഏകദേശം ഉദ്ദേശം 25 വയസ്സ് പ്രായം ഉണ്ടാകും. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾക്ക് വിധേയമായി മറ്റു നടപടികൾ സ്വീകരിക്കുമെന്ന് മൃഗശാല അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.