പത്തനാപുരം തേവലക്കര ജനവാസകേന്ദ്രത്ത് ഇറങ്ങിയ പുലിക്കൂട്ടത്തെ ഭയന്ന് നാട്ടുകാര്‍. കഴിഞ്ഞ ദിവസമാണ് തേവലക്കര വെട്ടിയയ്യം എസ്എഫ് സികെ വകസ്ഥലത്ത് പാറക്ക് മുകളിൽ രണ്ട് പുലികളെ നാട്ടുകാർ കണ്ടത്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. നാട്ടുകാരെ വിറപ്പിച്ച് മണിക്കൂറുകളോളമാണ് പുലികൾ പാറക്ക് മുകളിൽ ചെലവഴിച്ചത്. മാസങ്ങൾക്ക് മുമ്പും ഈ പ്രദേശത്ത് പുലിയെ കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. കുട്ടികൾ ഉൾപ്പെടെ നാലു പുലികൾ ഉണ്ടെന്ന് കണ്ട ചിലർ പറയുന്നുണ്ട്.
പത്തനാപുരം ടൗണിനോട് ചേർന്ന് കിടക്കുന്നതും മാങ്കോട്, പുന്നല, തേവലക്കര എന്നീ ജനവാസ മേഖലകൾക്കടുത്തുമാണ് പുലികളെ കണ്ടത് ഇത് മൂലം ജനങ്ങൾക്ക് പുറത്തിറങ്ങുവാനും വിദ്യാര്ർത്ഥികൾക്കും, തൊഴിലാളികൾക്കും യാത്ര ചെയ്യുവാനും ഭയമായിരിക്കുകയാണ്. പുലിക്കൂട് സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി പുന്നല ഡെപ്യൂട്ടി റെയ്ഞ്ചാഫീസർ ബി ഗിരി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.