പുല്‍പ്പള്ളിയില്‍ വാടാനക്കവലയിലെ ജനവാസമേഖലയില്‍ കടുവ ഇറങ്ങിയതായി നാട്ടുകാര്‍. കാട്ടുപന്നിയെ ഓടിച്ചാണ് കടവ ജനവാസകേന്ദ്രത്തിലെത്തിയതെന്ന് കുരുതുന്നു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങി. കൃഷിയിടത്തില്‍ ഏറെ നേരം കടുവ നിന്നതായി നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലും പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നു. വനംവകുപ്പ് പ്രദേശത്ത് ക്യാമറകളും കൂടുകളും സ്ഥാപിച്ച് നിരീക്ഷണം നടത്തി വരുന്നതിനിടെയാണ് കടുവ വീണ്ടുമെത്തിയത്. സ്ഥലത്ത് ദ്രുതകര്‍മ സേന വരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം മാനന്തവാടിയില്‍ ഒരാളെ കൊന്ന കാട്ടാനയെ കണ്ടെത്താന്‍ വനംവകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. മണ്ണുണ്ടി ഭാഗത്ത് നിന്ന് തിരച്ചില്‍ അവസാനിപ്പിച്ച് ദൗത്യ സംഘം മടങ്ങുകയായിരുന്നു.
English Summary:Tiger landed in Pulpalli residential area
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.