13 December 2025, Saturday

Related news

November 24, 2025
November 23, 2025
October 22, 2025
October 21, 2025
October 6, 2025
August 5, 2025
July 13, 2025
July 6, 2025
June 26, 2025
June 21, 2025

വാല്‍പ്പാറയില്‍ നാലര വയസുകാരിയെ കൊന്ന പുലി പിടിയില്‍

Janayugom Webdesk
ചാലക്കുടി
June 26, 2025 10:28 am

തമിഴ് നാട്ടിലെ വാല്‍പ്പാറയില്‍ നാലര വയസുകാരിയെ പുലി പിടിച്ച സംഭവത്തില്‍ നരഭോജി പുലി പിടിയില്‍ പച്ചമല എസ്റ്റേറ്റിന് സമീപം തമിഴ് നാട് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കടുങ്ങിയത്.കുട്ടിയുടെ മൃതദേഹം കിട്ടിയ ഭാഗത്തും വീടിനുസമീപമായിരുന്നു കൂട് സ്ഥാപിച്ചിരുന്നത്.വീടിനടുത്തെ കൂട്ടിലാണ് പുലി അകപ്പെട്ടിരിക്കുന്നത്.പുലിയ മാറ്റാനുള്ള ശ്രമങ്ങള്‍ വനം വകുപ്പ് സ്വീകരിച്ചുവരികയാണ് .

വാൽപാറ ടൗണിനോടു ചേർന്ന പച്ചമല എസ്റ്റേറ്റ് തെക്ക് ഡിവിഷനിലെ തൊഴിലാളി ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റൂസ്‌നിയെയാണ്‌ വീടിനുമുന്നിൽ കളിച്ചുകൊണ്ടിരിക്കെ വെള്ളിയാഴ്‌ച വൈകിട്ട്‌ 4.30 ഓടെ പുലി പിടിച്ചത്‌. കുട്ടിയെ പുലി വലിച്ചിഴച്ചു കൊണ്ടുപോകുന്നതു കണ്ട തൊഴിലാളികൾ വിവരം അറിയിച്ചതോടെ കൂടുതൽ പേരെത്തി വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പുലിയുടെ കാൽപ്പാടുകളും കുട്ടിയുടെ വസ്‌ത്രത്തിന്റെ ഭാഗങ്ങളും കണ്ടത്തിയിരുന്നു. 

ശനിയാഴ്‌ച പൊലീസും വനംവകുപ്പ്‌ അധികൃതരും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ്‌ മൃതദേഹാവശിഷ്‌ടങ്ങൾ കണ്ടെത്തിയത്‌. പൊലീസ്‌ നായയുടെയും ഡ്രോണുകളുടെയും സഹായത്തോടെയായിരുന്നു തെരച്ചിൽ. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം സംസ്‌കരിച്ചു. കുട്ടിയുടെ മാതാപിതാക്കൾ കഴിഞ്ഞ ഞായറാഴ്ചയാണ്‌ ജാർഖണ്ഡിൽ നിന്ന് ഇവിടെ ജോലിക്കെത്തിയത്. സ്ഥലത്ത് ഇതിന്‌ മുമ്പും പുലിയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്‌. തോട്ടം തൊഴിലാളികൾ ഉൾപ്പടെയുള്ള ആളുകൾ താമസിക്കുന്ന ജനവാസ മേഖലയിൽ വന്യ മൃഗങ്ങളുടെ ശല്യം പതിവാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.