മൂന്നാർ വനം വകുപ്പിന്റെ കെണിയിൽ കുടുങ്ങിയ കടുവ വളർത്തുമൃഗങ്ങളെ ആക്രമിച്ച കടുവ തന്നെയെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. കടുവയെ മൂന്നാറിലെ വനം വകുപ്പ് ഓഫീസ് പരിസരത്തേക്ക് മാറ്റി. പിടിയിലായ കടുവയെ വെറ്റിനറി സർജൻ അടങ്ങിയ വിദഗ്ധസംഘം ഇന്ന് പരിശോധിച്ചു. കടുവയെ തുറന്ന് വിടില്ലെന്നാണ് അറിയിച്ചു. പുനഃരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും. കടുവയുടെ ഇടത് കണ്ണിന് തിമിരം ബാധിച്ചിരുന്നതായി ഡോക്ടര്‍ കണ്ടെത്തി. സ്വാഭാവിക ഇര തേടല്‍ കടുവയ്ക്ക് ഇനി സാധ്യമല്ല. മൂന്ന് ദിവസത്തിനിടെ 10 പശുക്കളെ കൊലപ്പെടുകയും മൂന്നു പശുക്കളെ ആക്രമിച്ച് പരുക്കേൽപ്പിക്കുകയും ചെയ്ത കടുവയായിരുന്നു ഇത്. കടുവയുടെ ശല്യം രൂക്ഷമായതോടെ മൂന്നു കൂടുകളാണ് വനം വകുപ്പ് സ്ഥാപിച്ചിരുന്നത്. ഇതിൽ നേമക്കാട് സ്ഥാപിച്ച കൂടിനുള്ളിൽ കടുവ കുടുങ്ങുകയായിരുന്നു.
English Summary:A tiger trapped in a Munnar trap will not be released
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.