17 January 2026, Saturday

Related news

January 1, 2026
December 22, 2025
December 20, 2025
December 16, 2025
November 24, 2025
November 23, 2025
October 22, 2025
October 21, 2025
October 6, 2025
August 5, 2025

തലപ്പുഴയില്‍ വീണ്ടും കടുവയുടെ കാല്‍പ്പാടുകള്‍

Janayugom Webdesk
വയനാട്
February 16, 2025 1:09 pm

തലപ്പുഴ മില്‍ക്ക് സൊസൈറ്റിക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ നാട്ടുകാര്‍ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. വനപാലകര്‍ സ്ഥലത്തെത്തി പരിശോധിച്ചതില്‍ കാല്‍പ്പാടുകള്‍ കടുവയുടേതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പൊതുജനത്തിന് തവിഞ്ഞാൽ പഞ്ചായത്ത് അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

രാത്രിസമയത്ത് വീടിന് പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കണമെന്നും അതിരാവിലെ സഞ്ചരിക്കുന്നവർ കൂട്ടത്തോടെ മാത്രമേ യാത്രചെയ്യാവൂവെന്നും മദ്രസ വിദ്യാർഥികൾ, തോട്ടം തൊഴിലാളികൾ എന്നിവർ ശ്രദ്ധിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി അറിയിച്ചു. പശു, ആട് എന്നിവ വളർത്തുന്നവർ തൊഴുത്തിന് സമീപം ലൈറ്റുകൾ തെളിക്കാൻ പരമാവധി ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.